മിലാന്|
jibin|
Last Modified ശനി, 28 ഒക്ടോബര്‍ 2017 (10:59 IST)
ലൈംഗീക ബന്ധത്തിലൂടെ മുപ്പതോളം സ്ത്രീകളിലേക്ക് എച്ച്ഐവി വൈറസ് പകര്‍ന്ന യുവാവിന് 24 വർഷം തടവുശിക്ഷ. ഇറ്റാലിയൻ പൗരനായ വാലെന്റീനേ തല്ലുട്ടോയ്ക്ക് (33) ആണ് കോടതി കടുത്ത ശികഷ നല്‍കിയത്.
നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന തല്ലുട്ടോയ്ക്ക് 2006ലാണ് എച്ച്ഐവി ബാധിച്ചത്. തുടര്‍ന്ന് ഇയാള്‍ ബോധപൂർവം രോഗാണുക്കൾ കൂടുതല്‍ പേരിലേക്ക് പകരുന്നതിനായി സ്ത്രീകളുമായി അടുപ്പം കാണിക്കുകയും ലൈംഗീക ബന്ധത്തിലേക്ക് എത്തുകയുമായിരുന്നു.
"ഹെർട്ടി സ്റ്റൈൽ' എന്ന സാങ്കൽപിക പേരിൽ സമൂഹമാധ്യമങ്ങളിലൂടെയാണ് തല്ലുട്ടോ സ്ത്രീകളെ കണ്ടെത്തിയിരുന്നത്. 14വയസു മുതൽ പ്രായമുള്ള പെൺകുട്ടികളെയാണ് ലൈംഗീകമായി ഉപയോഗിച്ചത്.
പിടിയിലായ ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ താന്‍ 53 സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടുവെന്നു തല്ലുട്ടോ കുറ്റസമ്മതം നടത്തി. എച്ച്ഐവി മറ്റുള്ളവരിലേക്ക് പകര്‍ത്തുക മാത്രമായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
വിവേകമില്ലായ്മ കാരണം സംഭവിച്ചതാണെന്നും തല്ലുട്ടോയുടെ അഭിഭാഷകൻ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഇയാൾ ബോധപൂർവം രോഗാണുക്കൾ പകർന്ന് നൽകിയെന്ന പൊലീസ് റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയായിരുന്നു.