കത്താനൊരുങ്ങി യമന്‍; രാജ്യമാകെ സംഘര്‍ഷവും വ്യോമാക്രമണവും

 യെമനില്‍ ആഭ്യന്തര കലാപം , ആക്രമണം , കലാപം
സനാ| jibin| Last Updated: വ്യാഴം, 26 മാര്‍ച്ച് 2015 (12:28 IST)
ആഭ്യന്തരയുദ്ധം പടര്‍ന്നു പിടിച്ച യമനില്‍ സംഘര്‍ഷവും വ്യോമാക്രമണവും ശക്തമായി തുടരുകയാണ്. ആക്രമണം പടരുകയും,
ഔദ്യോഗിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ദക്ഷിണ യമനിലെ ഏദന്‍ നഗരത്തിലേക്ക് ബുധനാഴ്ചയോടെ ഹൂതി സൈന്യം പ്രവേശിക്കുകയും ചെയ്തതോടെ പ്രസിഡന്‍റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി ഏദനില്‍നിന്ന് പലായനം ചെയ്തു.

ബുധനാഴ്ച ലാഹിജ് നഗരത്തിലെ അല്‍അനദ് സൈനിക വ്യോമ നിലയം പിടിച്ചെടുത്തതിനുശേഷമാണ് 60 കിലോമീറ്റര്‍ അകലെയുള്ള ഹൂതികള്‍ ഏദനിലത്തെിയത്. അൽ അനദ് വ്യോമസ്ഥാനം പിടിച്ചടക്കിയതായി വിമതര്‍ വ്യക്തമാക്കി. യെമന്‍ വിമാനത്താവളത്തിലും ബോംബിംഗ് നടന്നതോടെ വിമാന സര്‍വീസുകള്‍ മുടങ്ങിയിരിക്കുകയാണ്. റോഡുകളും പ്രധാനപ്പെട്ട സര്‍ക്കാര്‍ കേന്ദ്രങ്ങളും പിടിച്ചടക്കി മുന്നേറുന്ന വിമതര്‍ കനത്ത ആക്രമണമാണ് അഴിച്ചു വിടുന്നത്.

അതേസമയം പ്രസിഡന്റ് അബ്ദ് റബ്ബു മൻസൂർ ഹദിയെ കാട്ടിത്തരുന്നവർക്ക് വിമതസൈന്യം പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. രാഷ്ട്രീയ അസ്ഥിരത ലക്ഷ്യമിട്ടുള്ള വിമതനീക്കങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടിട്ടുണ്ട്. സൌദി അറേബ്യ യമനില്‍ വ്യോമാക്രമണം ആരംഭിച്ചു. യെമന്‍ അതിര്‍ത്തിയില്‍ സൌദി സൈനിക സന്നാഹം വിപുലപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച ലാഹിജ് നഗരത്തിലെ അല്‍അനദ് സൈനിക വ്യോമ നിലയം പിടിച്ചെടുത്തതിനുശേഷമാണ് 60 കിലോമീറ്റര്‍ അകലെയുള്ള ഹൂതികള്‍ ഏദനിലത്തെിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :