1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Israel War News

ഇസ്രയേല്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു

Israel War
ഇസ്രായേല്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. സിറിയയില്‍ ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഇന്ന് പുലര്‍ച്ചെ 12.20നാണ് ആക്രമണം ഉണ്ടായത്. മെയ് 29ന് ഇസ്രയേല്‍ സിറിയയിലെ സെന്‍ട്രല്‍ പ്രദേശത്തും തീരപ്രദേശ സിറ്റിയായ ബെനിയാസിലും നടത്തിയ ആക്രമണത്തില്‍ ഒരു കുട്ടി മരണപ്പെട്ടിരുന്നു. കൂടാതെ പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
 
വര്‍ഷങ്ങളായി സിറിയ, ഇറാന്‍ രാജ്യങ്ങളുടമായി ഇസ്രയേല്‍ സംഘര്‍ഷത്തിലാണ്. ഏപ്രിലില്‍ ദമാസ്‌കസിലെ ഇറാന്റെ എംബസി കോമ്പൗണ്ടിലെ ഒരു കെട്ടിടം ഇസ്രയേല്‍ ആക്രമിക്കുകയും ഇറാന്‍ പ്രത്യാക്രമണം നടത്തുകയും ചെയ്തിരുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വര്‍ക്കലയില്‍ ഭാര്യയെയും മകനെയും തീകൊളുത്തിയ ഗൃഹനാഥന്‍ സ്വയം തീകൊളുത്തി മരിച്ചു