1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold Price June 3

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് എത്രയെന്നോ?

മേയ് 20 ന് സ്വര്‍ണവില പവന് 55,120 രൂപയായി ഉയര്‍ന്നിരുന്നു

Gold Price June 3
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,880 രൂപയായി കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6610 രൂപയായി. 
 
മേയ് 20 ന് സ്വര്‍ണവില പവന് 55,120 രൂപയായി ഉയര്‍ന്നിരുന്നു. അതിനുശേഷം നാല് ദിവസത്തിനിടെ രണ്ടായിരം രൂപ കുറഞ്ഞിരുന്നു. മാര്‍ച്ച് 29 നാണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും 50,000 ത്തിനു മുകളില്‍ നില്‍ക്കാന്‍ കാരണം. 
 
അടുത്ത ലേഖനം
Lok Sabha Election 2024 Counting Day: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നാളെ, അറിയേണ്ടതെല്ലാം