ജറുസലേം|
Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2014 (18:40 IST)
ഇസ്രയേഅറബ് ലില്‍
ജൂത യുവതിയുടേയും മുസ്ലീം യുവാവിന്റേയും വിവാഹവേദിയിലേക്ക് വന്‍ പ്രതിഷേധ പ്രകടനം.മൊറേല്‍ മല്‍കയെന്ന് ജൂതയുവതിയും
മുസ്ലീമായ മുഹമ്മദ് മന്‌സൂറുമാണ് അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത് . മുഹമ്മദിനെ വിവാഹം ചെയ്യാനായി മൊറേല്‍ ഇസ്ലാം മതം സ്വീകരിച്ചിരുന്നു.
വിവാഹദിനം തീവ്രഇസ്രായേല്‍ വലതുപക്ഷക്കാര്‍ വന്‍ പ്രതിഷേധമാണുയര്‍ത്തിയത്. ഇവരുടെ വിവാഹം നടത്താനുദ്ദേശിച്ച വേദിയിലേക്ക് നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായെത്തിയത്.അതിനിടെ ചില ഇടതുപക്ഷ ചായ്‌വുള്ള സംഘടനകള്‍ ഇവരെ അനുകൂലിച്ചും രംഗത്ത് എത്തി. വിവാഹത്തിനായി വരന്‍ മുഹമ്മദ് കോടതി ഉത്തരവുമായാണ് വിവാഹത്തിനെത്തിയത്.എന്നാല്‍ പ്രതിഷേധക്കാരെ നീക്കാന്‍ അവസാനം പൊലീസ് ഇടപടേണ്ടിവന്നു.
പൊലീസ് ഒരുക്കിയ
സുരക്ഷാ വലയത്തിലായിരുന്നു മന്‍സൂറിന്റേയും മല്‍കയുടേയും വിവാഹം.അഞ്ഞൂറോളം പേരാണ് ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. സഹവര്ത്തിത്വത്തോടെ ഒന്നിച്ച് ജീവിക്കാനാണ് തീരുമാനമെന്നും
പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ലന്നും മുഹമ്മദ് പറഞ്ഞു