ഐഎസിന് ശക്തി നഷ്‌ടപ്പെടുന്നു; സിറിയയിലും ഇറാഖിലും ഭീകരര്‍ താവളമില്ലാതെ അലയുന്നു!

ഇറാഖിൽ ഐഎസ് കൈവശം വച്ചിരുന്നതിൽ 45 ശതമാനത്തോളം സ്ഥലങ്ങൾ തിരിച്ചുപിടിച്ചിട്ടുണ്ട്

ഇസ്ലാമിക് സ്‌റ്റേറ്റ് , ഐഎസ് , ഇറാഖ് , സിറിയ , ഭീകരര്‍
വാഷിങ്ടൺ| jibin| Last Modified ചൊവ്വ, 17 മെയ് 2016 (10:43 IST)
ലോകസമധാനത്തിന് ഭീഷണിയായി വളരുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ്) പാപ്പരാകുന്നതായി വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ഭീകരര്‍ക്ക് ഇറാഖിലെയും സിറിയയിലെയും സ്വാധീനം നഷ്ടപ്പെടുന്നതായി പെന്റഗൺ. പിടിച്ചെടുത്ത 40 ശതമാനത്തോളം സ്ഥലങ്ങളിലെ സ്വാധീനം ഐഎസിന് നഷ്‌ടമായി. കടുത്ത ആള്‍‌നാശവും സംഭവിച്ചതോടെ എല്ലാ അര്‍ഥത്തിലും ഐഎസിന് ശക്തി നഷ്‌ടപ്പെടുകയാണെന്നും പെന്റഗൺ വക്താവ് പീറ്റർ കുക്ക് വ്യക്തമാക്കി.

ഇറാഖിൽ ഐഎസ് കൈവശം വച്ചിരുന്നതിൽ 45 ശതമാനത്തോളം സ്ഥലങ്ങൾ തിരിച്ചുപിടിച്ചിട്ടുണ്ട്. സിറിയയിലെ സ്വാധീനം ഇപ്പോൾ 16 - 20 ശതമാനം മാത്രമാണെന്നും പീറ്റർ കുക്ക് അറിയിച്ചു. 2014ൽ ഇറാഖിലും സിറിയയിലുമായി ഐഎസ് പിടിമുറുക്കിയെങ്കിലും 2015ഓടെ അമേരിക്കയും സഖ്യകഷികളും ആക്രമണം വ്യോമ, കര ആക്രമണങ്ങള്‍ ശക്തമാക്കിയതാണ് ഐ എസിന്റെ ശക്തി ഇടിയുന്നതിന് കാരണമായത്. ഇതോടെ വാഹനങ്ങളും സങ്കേതങ്ങളും നശിച്ചതോടെ ഭീകരര്‍ക്ക് താവളവും ഇല്ലാതായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അമേരിക്കയും സൌദിയും ഭീകരര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരുന്നുവെങ്കിലും റഷ്യ ആക്രമണം ഏറ്റെടുത്തതോടെ ഐഎസിന്റെ ശക്തി ക്ഷയിക്കുകയായിരുന്നു. ആള്‍‌നാശത്തിനൊപ്പം വാഹനങ്ങളും സങ്കേതങ്ങളും റഷ്യ നശിപ്പിച്ചു. ആയുധപ്പുരകളും പണം സൂക്ഷിച്ചുവച്ചിരുന്ന കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടതോടെ ഐഎസിന്റെ സാമ്പതിക ശക്തി തകര്‍ന്നു. പിടിച്ചെടുത്ത തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ എല്ലാം സൈന്യം തിരിച്ചു പിടിക്കുകയും ചെയ്‌തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :