ഡമാസ്‌കസ്|
jibin|
Last Modified വ്യാഴം, 18 ഓഗസ്റ്റ് 2016 (18:39 IST)
അംഗബലം കുറയുന്ന സാഹചര്യത്തില്‍ സ്‌ത്രീകളെ കൂടുതലായി പാളയത്തിലെത്തിക്കാന്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) നീക്കമാരംഭിച്ചു. മുസ്‌ലിം വിഭാഗത്തിനു പുറമെ അന്യമതത്തിലുള്ള പെണ്‍കുട്ടികളെയും കൂടുതലായി ഐഎസില്‍ എത്തിക്കാന്‍ സ്ത്രീ വക്താവിനെ നിയമിച്ചിരിക്കുകയാണ് ഭീകരര്‍.
ഒരു പെണ്‍കുട്ടിയെ ജിഹാദിയാക്കാന്‍ ഒരു സ്‌ത്രീക്ക് മാത്രമെ സാധിക്കുകയുള്ളൂവെന്നാണ് ഐഎസ് വിശ്വസിക്കുന്നത്. ഇതോടെയാണ് സ്‌ത്രീ വക്‍താവിനെ നിയമിച്ചതായി ഭീകരര്‍ പുറത്ത് വിട്ട പുതിയ വീഡിയോയില്‍ വ്യക്തമാക്കുന്നത്.
ശരീരം മുഴുവന്‍ മറയ്‌ക്കുന്ന ബുര്‍ഖ ധരിച്ച യുവതിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മുഖം മൂടി കെട്ടിയതിനാല്‍
ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
ഒരു സ്‌ത്രീയെ നിയമിച്ചതിലൂടെ കൂടുതല്‍ ആളുകളെ സംഘത്തില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഭീകരര്‍ കരുതുന്നത്. യുവാക്കളെയും ആഡംബരജീവതവും വാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടികളെ ഭീകരര്‍ വലയിലാക്കുന്നത്.