ഐഎസിന് പിന്തുണയുമായി ബൊക്കോ ഹറാം, ഖിലാഫത്ത് സ്ഥാപിക്കാന്‍ ഒന്നിച്ചു പോരാടും

അബൂജ| VISHNU| Last Modified ഞായര്‍, 8 മാര്‍ച്ച് 2015 (15:40 IST)
ഭീകര സംഘടയായ ബൊക്കോ ഹറാം ഇറാക്കിലെ ഐഎസിന് പിന്തുണയും ഐക്യദാര്‍ഡ്യവും പ്രഖ്യാപിച്ചു. ഖിലാഫത്ത് രാഷ്ട്രം എന്ന സ്വപ്ം സഫലമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി ഐഎസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാണെന്നും ബൊക്കോ ഹറാം തോവ് അബുബക്കര്‍ ഷെഖാവി പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഷെഖാവിയുടെ ശബ്ദരേഖ പുറത്തുവന്നത്.

അതേസമയം ശബ്‌ദ രേഖ ശെഖാവുവിന്റെ തന്നെയാണോയെന്ന്‌ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
ഐ.എസിന്റെ പ്രവര്‍ത്തനങ്ങളെ ബൊക്കൊ ഹറാം അനുകരിച്ച്‌ വരികയായിരുന്നു. ഐ.എസിന്റെ മാതൃകയില്‍ മനുഷ്യരെ തലയറുത്ത്‌ കൊല്ലുന്ന ദൃശ്യങ്ങള്‍ ബൊക്കൊ ഹറാം പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെയാണ്‌ ഐ.എസിനെ പന്തുണച്ചുള്ള ശബ്‌ദരേഖ പുറത്ത്‌ വന്നിരിക്കുന്നത്‌. പിടിയിലായവരെ ഐ.എസ്‌ മോഡലില്‍ കൈകെട്ടി മുട്ടുകുത്തി നിര്‍ത്തി തലയറുത്ത്‌ കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ്‌ ബൊക്കൊ ഹറാം പുറത്തു വിട്ടിരുന്നത്‌.

നൈജീരിയയില്‍ ഇസ്ലാമിക്‌ രാജ്യം സ്‌ഥാപിക്കുക എന്ന ആവശ്യവുമായാണ്‌ ബൊക്കൊഹറാം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്‌. നൈജീരിയയുടെ അയല്‍രാജ്യങ്ങളായ ഛാഡ്‌, കാമറൂണ്‍, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും ബൊക്കോ ഹറാം ഭീകരപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നാണ്‌ സൂചന.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :