ബ്രിട്ടണില്‍ ഇന്ന് തിരഞ്ഞെടുപ്പ്; ത്രിശങ്കു സഭയ്ക്ക് സാധ്യത

ലണ്ടന്‍| Last Modified വ്യാഴം, 7 മെയ് 2015 (10:16 IST)
ബ്രിട്ടണില്‍ ഇന്ന് തിരഞ്ഞെടുപ്പ്. ഹൗസ് ഓഫ് കോമണ്‍സിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. 650 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. എന്നാല്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം കിട്ടില്ലെന്നാണു അഭിപ്രായ സര്‍വ്വേകള്‍ നല്‍കുന്ന സൂചന

ഒടുവില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ പ്രധാമന്ത്രി ഡേവിഡ് കാമറോണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കു നേരിയ മുന്‍തൂക്കമുണ്ട്. ഉപപ്രധാനമന്ത്രി നിക് ക്ലെഗിന്റെ നേതൃത്വത്തിലുള്ള ലിബറല്‍ ഡെമോക്രാറ്റുകളും നിക്കോള സര്‍ജന്റെ സ്‌കോടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തികളാകുമെന്നാണ് സൂചനകള്‍.
ഇന്നു രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :