ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു; ഒക്ടോബറിനു ശേഷം കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം 391ആയി

Israel vs Lebanon War Update
Israel 
സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2024 (16:01 IST)
ഹമാസ് ആക്രമണത്തില്‍ മൂന്ന് ഇസ്രയേല്‍ സൈനികര്‍ കൊല്ലപ്പെട്ടു. വടക്കന്‍ ഗാസ മുനമ്പില്‍ നടന്ന ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. ഇതോടെ ഗാസയില്‍ ഒക്ടോബര്‍ ഏഴിനു ശേഷം ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന ഇസ്രയേല്‍ സൈനികരുടെ എണ്ണം 391 ആയി. ഇസ്രയേല്‍ സൈനികരുടെ ആയുധങ്ങള്‍ കഴിഞ്ഞദിവസം ഹമാസ് പിടിച്ചെടുത്തുവെന്ന് ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസാം ബ്രിഗേഡ്‌സ് അറിയിച്ചു.

കൂടാതെ ബന്ധികളാക്കപ്പെട്ട നിരവധി പാലസ്തീനികളെയും മോചിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച ഗാസ സിറ്റിയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഹമാസിന്റെ ജനറല്‍ സുരക്ഷാസേനയിലെ മുതിര്‍ന്ന അംഗം കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെടുന്ന ഇസ്രയേല്‍ സൈനികരില്‍ പലരുടെയും പ്രായം 20- 21 വയസ്സാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :