അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയും മോദിയും അപമാനം സഹിക്കില്ല, എണ്ണവ്യാപാരത്തിൽ ആരുടെ വാക്കും കേൾക്കില്ല, യുഎസിനെ വിമർശിച്ച് പുടിൻ
- സ്തനവലിപ്പം കൂട്ടാന്‍ ഇംപ്ലാന്റ്, സ്ത്രീകളെ പരസ്യവിചാരണ ചെയ്ത് ഉത്തരകൊറിയ
- ഏഷ്യയില്‍ ഇന്ത്യയേക്കാളും കൂടുതല്‍ റഷ്യക്ക് വ്യാപാരബന്ധമുള്ളത് തായ്വാനുമായി; സൗഹൃദ രാജ്യമായ തായ്വാനെതിരെ അമേരിക്ക തീരുവ ഏര്‍പ്പെടുത്തുന്നില്ല
- ഊര്‍ജ നയത്തില്‍ ഇന്ത്യ ആര്‍ക്കും വഴങ്ങില്ല; ഇന്ത്യയും മോദിയും അപമാനം സഹിക്കില്ലെന്ന് പുടിന്
- ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ
ബന്ധികളെ വിട്ടയക്കാം; ഗാസ വെടി നിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്
ഗാസയുടെ ഭരണം കൈമാറാനുമാണ് ഹമാസ് സമ്മതം അറിയിച്ചത്.
ഗാസ വെടി നിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്. ഇസ്രയേലി ബന്ധികളെ വിട്ടയക്കാനും ഗാസയുടെ ഭരണം കൈമാറാനുമാണ് ഹമാസ് സമ്മതം അറിയിച്ചത്. അതേസമയം മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പറയുകയും മറ്റു ഉപാധികളില്‍ മേല്‍ കൂടുതല്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെടുകയും ഹമാസ് ചെയ്തു.
നേരത്തെ ഞായറാഴ്ച വൈകുന്നേരം ആറിനകം സമാധാന കരാര്‍ അംഗീകരിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് അന്ത്യശാസനം നല്‍കിയിരുന്നു. പദ്ധതി അംഗീകരിക്കാത്ത പക്ഷം ഹമാസിനെ നശിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഗാസയുടെ ഭരണം സ്വതന്ത്ര ടെക്നോക്രാറ്റുകളുടെ പലസ്തീന് സമിതിക്ക് കൈമാറാന്‍ തയ്യാറാണ് എന്നാണ് ഹമാസ് അറിയിച്ചത്.
അതേസമയം ഹമാസിന്റെ നിരായുധീകരണം എന്ന സമാധാന പദ്ധതിയിലെ നിര്‍ദേശത്തെ കുറിച്ച് ഹമാസ് പ്രതികരിച്ചിട്ടില്ല. ഇസ്രയേലി സൈന്യത്തിന്റെ ഘട്ടമായുള്ള പിന്മാറ്റം, ഹമാസിന്റെ നിരായുധീകരണം, അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഇടക്കാല സര്‍ക്കാര്‍ എന്നിവയായിരുന്നു ട്രംപ് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍.