അല്‍ബേനിയ|
jibin|
Last Modified വെള്ളി, 15 ജൂലൈ 2016 (18:36 IST)
അല്‍ബേനിയന്‍ വാര്‍ത്താചാനല്‍ നടത്തിയ ചൂടന്‍ വാര്‍ത്താ അവതരണം കൂടുതല്‍ വിവാദത്തിലാകുന്നു. മാറിടം കാണാവുന്ന രീതിയില്‍ വസ്‌ത്രം ധരിച്ചെത്തി വാര്‍ത്ത വായിച്ച ഗ്രേറ്റാ ഹോക്‍സാ എന്ന അവതാരകയാണ് സോഷ്യല്‍ മീഡിയകളില്‍ താരമായിരിക്കുന്നത്.
ന്യൂസുകളും പുത്തന്‍ സംഭവങ്ങളും വ്യത്യസ്ഥമായ രീതിയില്‍ പുറത്തു വിടുന്ന അല്‍ബേനിയന്‍ ചാനലായ ഫയര്‍ ടിവി കൂടുതല്‍ പ്രേക്ഷകരെ കണ്ടെത്തുന്നതിനും നിലവിലെ പ്രേക്ഷകരെ പുളകം കൊള്ളിക്കുന്നതിനുമായിട്ടാണ് ഇരുപത്തിനാലുകാരിയായ ഗ്രേറ്റയെ അവതാരകയാക്കിയത്.
പുറംകോട്ട് മാത്രം ധരിച്ച് അതിന്റെ വിടവിലൂടെ മാറിടം ഭാഗികമായി അനാവൃതമാകുന്ന രീതിയിലായിരുന്നു ഗ്രേറ്റ വാര്‍ത്ത വായിച്ചത്. ഇതോടെയാണ് കടുത്ത യാഥാസ്ഥിതികരുടെ നാടായ അല്‍ബേനിയയില്‍ സംഭവം ചര്‍ച്ചാ വിഷയമായി തീര്‍ന്നത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധിയാളുകള്‍ രംഗത്തെത്തുകയും ചെയ്‌തു.
അതേസമയം, ചാനല്‍ മുന്നില്‍ വച്ച റിസ്‌ക് ഏറ്റെടുത്ത് വിജയകരമാക്കിയതിന്റെ സന്തോഷത്തിലാണ് ഗ്രേറ്റ. നേരത്തെ പുറം കോട്ട് തുറന്നിട്ട് ക്ലീവേജ് അനാവൃതമാക്കി വാര്‍ത്ത വായിച്ച് വിവാദത്തിലായ എന്‍കി ബ്രാക്കിന്റെ പകരക്കാരിയായി വന്ന ഗ്രേറ്റ ഇതിനപ്പുറവും ചെയ്യും എന്നതാണ് എല്ലാവരും പറയുന്നത്.