ഉസ്‌ബെക്കിസ്ഥാന്റെ സൌന്ദര്യ റാണി കൊല്ലപ്പെട്ടു, വിഷം കൊടുത്തു ശേഷം കൊന്നു കുഴിച്ചുമൂടി - ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന് പിന്നില്‍ ഇവരോ ?!

ഉസ്‌ബെക്കിസ്ഥാന്റെ സൌന്ദര്യ റാണിയെ വിഷം കൊടുത്തു കൊന്നു; ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന് പിന്നില്‍ ഇവരോ ?!

Gulnara Karimova , Glamorous , Uzbek dictator , richest woman , poisoning , Islam Karimov,  locked up , ഗുല്‍നാറാ കരിമോവ , ഉസ്‌ബെക്കിസ്ഥാന്‍ , വിഷം നല്‍കി , ഉസ്‌ബെക്ക് , പിന്‍‌ഗാമി
ഉസ്‌ബെക്കിസ്ഥാന്‍| jibin| Last Updated: ബുധന്‍, 23 നവം‌ബര്‍ 2016 (14:56 IST)
ഉസ്‌ബെക്കിസ്ഥാന്‍ മുന്‍ ഭരണാധികാരിയും ഏകാധിപതിയുമായ ഇസ്‌ളാം കരിമോവിന്റെ മകളും വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ഗ്‌ളാമര്‍ ഗേളുമായ ഗുല്‍നാറാ കരിമോവ വിഷം ഉള്ളില്‍ ചെന്ന് മരിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കരിമോവിന്റെ അച്ഛന്റെ പിന്‍‌ഗാമിയാണ് ഇവര്‍ക്ക് വിഷം നല്‍കിയതെന്നാണ് പുറത്തുവരുന്ന വാര്‍ത്ത.


നവംബര്‍ 5ന് കൊല്ലപ്പെട്ട കരിമോവിന്റെ മൃതദേഹം താഷ്‌ക്കെന്റില്‍ സംസാരിച്ചെന്നും ആരും മൃതദേഹം കണ്ടെത്താതിരിക്കാന്‍ കുഴി പിന്നീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് നിരത്തിയെന്നും സംസ്‌ക്കാരത്തില്‍ പങ്കെടുത്ത ഒരാളെ ഉദ്ധരിച്ച് ഒരു മാധ്യമം വ്യക്തമാക്കുന്നു. ഉസ്‌ബെക്ക് ദേശീയ സുരക്ഷാ സര്‍വീസ് ആയ എസ്എന്‍ബിയെ ഉദ്ധരിച്ച് ഏഷ്യന്‍ ന്യൂസ് വെബ്‌സൈറ്റാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.





2013 ല്‍ പിതാവുമായി ഉണ്ടായ തര്‍ക്കങ്ങളെത്തുടര്‍ന്ന് കരിമോവ വീട്ടില്‍ നിന്ന് പുറത്താകുകയും തുടര്‍ന്ന് അവരെ കാണാതാകുകയുമായിരുന്നു. പിന്നീട് ഇതു സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവരുകയും ചെയ്‌തു. കരിമോവയെ ഇസ്രായേലിലേക്ക് നാടു കടത്തിയെന്നും സൈക്കാട്രിക് ആശുപത്രിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നുമാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. കരിമോവ ജീവിച്ചിരുപ്പുണ്ടോ ഇല്ലയോ എന്ന് ഉസ്‌ബെക്ക് അധികൃതര്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകളും രംഗത്തു വന്നിരുന്നു.





ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള കരിമോവ പോപ്പ് താരം, ഫാഷന്‍ മോഡല്‍, സാമൂഹ്യ പ്രവര്‍ത്തക, ഫാഷന്‍ ഡിസൈനര്‍, വിദേശ നയതന്ത്ര പ്രതിനിധി, കേശാലങ്കാര വിദഗ്ദ്ധ തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം, പ്രചരിക്കുന്ന വാര്‍ത്തയോട് താല്‍ക്കാലികമായി അധികാരം കയ്യാളുന്ന ആക്ടിംഗ് പ്രസിഡന്റ് ഷൗക്കത്ത് മിര്‍സിയോയേവ് പ്രതികരിക്കാനേ തയാറായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :