ഫേസ്‌ബുക്കില്‍ വ്യാജ പ്രചരണം നടത്തിയവര്‍ ഞെട്ടലില്‍; കോടിക്കണക്കിന് രൂപയുടെ പിഴ ഏര്‍പ്പെടുത്തി - ഇനി ആരൊക്കെ കുടുങ്ങും

ഫേസ്‌ബുക്കില്‍ കൂടുതല്‍ കളിച്ചാല്‍ ഇനി കോടിക്കണക്കിന് രൂപയുടെ പിഴ ശിക്ഷ

  Germany , Facebook, new laws forcing , Social media , fake news , വ്യാജ വാര്‍ത്ത , ജര്‍മ്മനി , ഫേസ്‌ബുക്ക് , പോസ്‌റ്റ്
ജര്‍മ്മനി| jibin| Last Modified ബുധന്‍, 4 ജനുവരി 2017 (14:45 IST)
പ്രമുഖ സോഷ്യല്‍ മീഡിയകളില്‍ ഒന്നായ ഫേസ്‌ബുക്കില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ നിയന്ത്രിക്കാന്‍ കടുത്ത നടപടികളുമായി ജര്‍മ്മനി. വ്യാജ വാര്‍ത്തകളും അടിസ്ഥാന രഹിതമായ പരാമര്‍ശങ്ങളും നടത്തുകയും അത് തെറ്റാണെന്ന് മനസിലായ ശേഷം ഫേസ്‌ബുക്കില്‍ നിന്ന് നീക്കം ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.

തെറ്റായ പോസ്‌റ്റ് ഉടന്‍ തന്നെ നീക്കം ചെയ്യാതിരിക്കുകയും അത് വീണ്ടും
പ്രചരിപ്പിക്കുകയും ചെയ്‌താല്‍ കോടികളാകും പിഴ ഈടാക്കുക. ഓരോ വ്യാജ വാര്‍ത്തയ്‌ക്കും അഞ്ച് ലക്ഷം യൂറോയാണ് (ഏകദേശം 3.5 കോടി രൂപ) പിഴയായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസ്‌റ്റുകള്‍ നീക്കം ചെയ്‌തില്ലെങ്കില്‍ ഫേസ്‌ബുക്കിന് 500,000 യൂറോയും പിഴ ചുമത്തും.

ഈടാക്കുന്ന തുക വ്യാജ വാര്‍ത്തയില്‍ ഇരയായവര്‍ക്ക് നല്‍കുമെന്നും നടപടികളില്‍ വീഴ്‌ച ഉണ്ടാകില്ലെന്നും ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക് ചെയര്‍മാന്‍ തോമസ് ഓപ്പെര്‍മാന്‍ വ്യക്തമാക്കി. അതേസമയം, എല്ലാ പോസ്‌റ്റുകളിലും ഇടപെടാന്‍ സാധിക്കില്ലെന്നും എല്ലാത്തിനും പരിധിയുണ്ടെന്നും ഫേസ്‌ബുക്ക് അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :