ഗാസയില്‍ സമാധാനം പുന:സ്‌ഥാപിക്കണം: യുഎന്‍

 പലസ്‌തീന്‍ , ബാന്‍ കി മൂണ്‍ , ഗാസ
ന്യൂയോര്‍ക്ക്‌| jibin| Last Modified വ്യാഴം, 10 ജൂലൈ 2014 (13:02 IST)
ആക്രമം തുടരുന്ന പലസ്‌തീനിലെ ഗാസയില്‍ സമാധാനം പുന:സ്‌ഥാപിക്കണമെന്ന്‌ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. പലസ്‌തീന്‍ വിമോചന സംഘടനായായ ഹമാസും ഇസ്രയേലും തമ്മിലുള്ള ഏറ്റുമുട്ടല്‍ കടുത്ത സാഹചര്യത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഈ ആവശ്യം ഉന്നയിച്ചത്.

പുണ്യ നഗരമായ ജറുസലേമിനു നേരെയും മിസൈല്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്‌. ഇസ്രയേല്‍ ഉപരോധത്തെ തുടര്‍ന്ന്‌ പൊറുതിമുട്ടിയ ഹമാസ്‌ കഴിഞ്ഞ ദിവസങ്ങളില്‍ ശക്‌തമായ തിരിച്ചടി നടത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :