സഭയിലെ ചിലര്‍ അധികാര മോഹികള്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ

ഫ്രാന്‍സിസ് മാര്‍പ്പാപ്പ , കത്തോലിക്ക സഭ , വത്തിക്കാന്‍
വത്തിക്കാന്‍| jibin| Last Modified ചൊവ്വ, 23 ഡിസം‌ബര്‍ 2014 (08:38 IST)
സഹപ്രവര്‍ത്തകരേയും സഹോദരങ്ങളേയും അപകീര്‍ത്തിപ്പെടുത്തി
അധികാരം നേടാന്‍ ശ്രമിക്കുന്നവര്‍ സഭയിലുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സഭയിലെ ചിലര്‍ക്ക് അധികാരക്കൊതിയും ആത്മീയ മറവി രോഗവുമാണെന്നും. മിക്കവരും
പരദൂഷണവും സ്വാര്‍ത്ഥതയും കൂടെ കൊണ്ടു നടക്കുന്നവരുമാണെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കി. കത്തോലിക്ക സഭയുടെ ഭരണകാര്യാലയമായ കൂരിയയെ ബാധിച്ച 15 അപചയങ്ങള്‍ വ്യക്തമാക്കി വത്തിക്കാനിലെ ഉദ്യോഗസ്ഥ വാഴ്ചയ്‌ക്കെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാര ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പലരുടെയും മുഖമുദ്ര കാപട്യമാണ്. വാദ്യമേള സംഘത്തില്‍ താളം തെറ്റി സംഗീതോപകരണം വായിക്കുന്നയാളെപ്പോലെയാണ് സഭയിലെ ഉന്നത കേന്ദ്രങ്ങളില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നതെന്നും മാര്‍പ്പാപ്പ പറഞ്ഞു. സഭയില്‍ ഒരിടത്തും ഒത്തിണക്കം കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പുതുവര്‍ഷം പിറക്കുന്നതോടെ അധികാര കൊതിയും, സ്വാര്‍ത്ഥതയും ഓഴിവാക്കി സഭയെ മുന്നോട്ട് നയിക്കാന്‍ എല്ലാവര്‍ക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഭരണസിതിയിലെ അധികാരം താഴെതട്ടിലേക്ക് കൈമാറുന്നതടക്കം താന്‍ തുടങ്ങിവച്ച പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകുമെന്ന ശക്തമായ സന്ദേശമാണ് മാര്‍പ്പ നല്‍കിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :