മൌലികവാദികളായ ഇമാമുമാരെ ഫ്രാന്‍സ് നാടുകടത്തുന്നു, മുസ്ലീം പള്ളികള്‍ നിരീക്ഷണത്തില്‍

പാരീസ്| VISHNU N L| Last Modified ശനി, 4 ജൂലൈ 2015 (14:13 IST)
യാഥാസ്ഥികരും മൗലികവാദികളുമായ ഇസ്ലാം ഇമാമുകളെ ഫ്രാന്‍സില്‍ നിന്നും നാടുകടത്തുന്നതായി റിപ്പോര്‍ട്ട്. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് നാടുകടത്തല്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി നാടുകടത്തുന്നുണ്ടെങ്കിലും ജനുവരിയില്‍ നടന്ന പാരീസ് ആക്രമണത്തിനു ശേഷം ഈ നടപടി കൂടുതല്‍ കര്‍ശനമാക്കുകയാണ് ഫ്രാന്‍സ്.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 40 വിദേശ ഇമാമുകളെയാണ് ഇത്തരത്തില് ഫ്രാന്‍സ് നാടുകടത്തിയിരിക്കുന്നത്. ഫ്രാന്‍സിലെ ഗ്യാസ് ഫാക്ടറിയില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണം ഫ്രാന്‍സില്‍ ഇസ്ലാം വിരുദ്ധ വികാരം വളര്‍ത്തിയിട്ടുണ്ട്.
തീവ്രവാദം വളര്‍ത്തുന്നുവെന്ന് സംശയം തോന്നുന്ന അനേകം മുസ്ലീം പള്ളികള്‍ നിരീക്ഷണത്തിലാണ്. ആരോപണങ്ങള്‍ തെളിഞ്ഞാല്‍ ഇവയെല്ലാം അടച്ചുപൂട്ടുമെന്ന് ഫ്രാന്‍സ് ആഭ്യന്തരമന്ത്രി ബെര്‍നാഡ് കാസിന്യുവെ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :