1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. France killed Is head

ഐഎസ് നേതാവ് അദ്‌നാന്‍ അബു വാഹിദ് അല്‍ സഹ്‌റാവിയെ വധിച്ചെന്ന് ഫ്രാന്‍സ്

France
ഐഎസ് നേതാവ് അദ്‌നാന്‍ അബു വാഹിദ് അല്‍ സഹ്‌റാവിയെ വധിച്ചെന്ന് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍ ആഫ്രിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകര നേതാവാണ് ഇയാള്‍. എവിടെ വച്ചാണ് ഇയാളെ വധിച്ചതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഫ്രാന്‍സിലെ ആറുജീവകാരുണ്യപ്രവര്‍ത്തകരെ വധിക്കാന്‍ ഉത്തരവിട്ട ഭീകരനാണ് ഇയാളെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.
അടുത്ത ലേഖനം
എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച 18കാരിക്ക് ദാരുണാന്ത്യം