അമേരിക്കയില്‍ വിമാനം കെട്ടിടത്തില്‍ ഇടിച്ചുതകര്‍ന്നു; നാല് മരണം

അമേരിക്ക| Last Modified വെള്ളി, 31 ഒക്‌ടോബര്‍ 2014 (13:37 IST)
അമേരിക്കയിലെ കന്‍സാസില്‍ ചെറുവിമാനം വിമാനത്താവളത്തിലെ കെട്ടിടത്തില്‍ ഇടിച്ചുതകര്‍ന്ന് നാലു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നാലു പേരെ കാണാതായി.

ബീച്ച് ക്രാഫ്റ്റ് വിഭാഗത്തില്‍പെട്ട എയര്‍ക്രാഫ്റ്റാണ് വ്യാഴാഴ്ച പ്രദേശിക സമയം 9.30 ഓടെ പറന്നുയരുന്നതിനിടെ നിയന്ത്രണംവിട്ട് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു.

അപകടം വിമാനത്താവളത്തില്‍ നിന്നുള്ള മറ്റു സര്‍വീസുകളെയും ബാധിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ വക്താവ് അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :