ഇസ്താംബൂള്‍|
JOYS JOY|
Last Modified വ്യാഴം, 21 ജൂലൈ 2016 (08:11 IST)
തുര്‍ക്കിയില്‍ മൂന്നു മാസത്തേക്ക് അടിയന്തരാവസ്ഥ. പ്രസിഡന്റ് തയിബ് എര്‍ദോഗന്‍ ആണ് തുര്‍ക്കിയില്‍
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എര്‍ദോഗന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തിനും മന്ത്രിസഭായോഗത്തിനും ശേഷമായിരുന്നു പ്രഖ്യാപനം.
രാജ്യത്ത് അടിയന്തരാവസ്ഥ ആവശ്യമാണ്. അട്ടിമറിശ്രമം നടന്ന ഭീകരസംഘത്തെ അടിച്ചമര്‍ത്താന്‍ അത് അനിവാര്യവുമാണ്. രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ വിട്ടുവീഴ്ചയില്ല. അമേരിക്കയിലുള്ള മതപുരോഹിതന്‍ ഫത്തേയുള്ള ഗുലനാണ് അട്ടിമറിശ്രമത്തിന് പിന്നിലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.