Last Modified ശനി, 5 സെപ്‌റ്റംബര്‍ 2015 (13:45 IST)
അഭയാർഥികൾക്കായി ദ്വീപ് വാങ്ങി നൽകാമെന്ന വാഗ്ദാനവുമായി
ഈജിപ്തിലെ
കോടീശ്വരനായ നഗ്യൂബ് സാവിരിസ്. ഇറ്റാലിയന്‍ തീരത്തോടോ ഗ്രീക്ക് തീരത്തോടോ ചേര്‍ന്ന് കിടക്കുന്ന ദ്വീപുകളിലൊരെണ്ണം വിലയ്ക്ക് വാങ്ങി അഭയാര്‍ഥികള്‍ക്ക് സ്വന്തമായി നല്‍കാമെന്നാണ് ഈജിപ്തിലെ അറിയപ്പെടുന്ന മാധ്യമ ചക്രവര്‍ത്തിയായ നഗ്യൂബ് സാവിരിസിന്റെ വാഗ്ദാനം.
ഗ്രീസോ ഇറ്റലിയോ എനിക്കൊരു ദ്വീപ് നല്‍കുക. ഞാനതിനെ അഭയാർഥികൾക്കായുള്ള ഒരു സ്വതന്ത്ര രാജ്യമാക്കി മാറ്റി അവർക്ക് ജോലിയും നൽകാം -എന്നാണ് നഗ്യൂബ് ട്വിറ്ററിൽ കുറിച്ചത്.ഇത്തരമൊരു പദ്ധതിയുമായി ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങളിലെ സര്‍ക്കാരുകളെ സമീപിക്കാന്‍ താന്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍നിന്നു യുദ്ധവും
മൂലം മെഡിറ്ററേനിയന്‍ സമുദ്രം താണ്ടി പതിനായിരങ്ങളാണ് യൂറോപ്പിന്റെ തീരത്തേക്ക് എത്തുന്നത്.