ഭീകരാക്രമണത്തില്‍ തുര്‍ക്കി വിറച്ചു; 29 മരണം, 166 പേർക്കു പരുക്ക്

തുർക്കിയിൽ വീണ്ടും ഭീകരാക്രമണം; 29 മരണം

turkey blast, istanbul blast, turkish stadium blast, istanbul stadium blast, besiktas stadium , ISIS , IS , Syria, കാർ ബോംബ് സ്ഫോടനം , മരണസംഖ്യ , തുർക്കി , സ്ഫോടനം , തുര്‍ക്കിയില്‍ സ്‌ഫോടനം
ഇസ്താംബുൾ| jibin| Last Modified ഞായര്‍, 11 ഡിസം‌ബര്‍ 2016 (10:39 IST)
തുർക്കിയിലെ ഇസ്താംബുളിലുണ്ടായ ഇരട്ട കാർ ബോംബ് സ്ഫോടനത്തിൽ 29 പേർ കൊല്ലപ്പെട്ടു. 166 പേർക്കു പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാല്‍ ഉയരാന്‍ സാധ്യതയുണ്ട്. ശനിയാഴ്‌ച അർരാത്രിയാണ് നഗരഹൃദയത്തിലെ രണ്ടിടങ്ങളിലായി സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ബസിക്താസ് ഫുട്ബോൾ സ്റ്റേഡിയത്തിനു സമീപമായിരുന്നു ആദ്യ സ്ഫോടനം. അവിടെ നിറുത്തിയിട്ടിരുന്ന കാറിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിയാണ് നാശം വിതച്ചത്. തുർക്കിയിലെ പ്രമുഖ ഫുട്ബോൾ ടീമുകളായ ബസിക്താസും ബർസാസ്പൂരും തമ്മിലുള്ള മത്സരം കഴിഞ്ഞതിനു പിന്നാലെയാണ് സ്ഫോടനവുമുണ്ടായത്. 45 സെക്കന്‍ഡുകള്‍ക്ക് പിന്നാലെ തിരക്കേറിയ ടക്‌സിം സ്‌ക്വയറില്‍ അടുത്ത സ്‌ഫോടനവുമുണ്ടായി. ഇവിടുത്തെ പാർക്കിൽ ചാവേർ പൊട്ടിത്തെറിക്കുയായിരുന്നു

ബസിക്താസ് സ്റ്റേഡിയത്തിൽ ശനിയാഴ്‌ച മൽസരമുള്ള ദിവസമായിരുന്നു. മൽസരം കഴിഞ്ഞ് കഷ്ടിച്ച് രണ്ടുമണിക്കൂർ തികയും മുമ്പാണ് സ്റ്റേഡിയത്തിനു പുറത്ത് സ്ഫോടനമുണ്ടായത്. ഈ സമയം കാണികൾ ഏറെയും പിരിഞ്ഞുപോയിരുന്നതിനാൽ കൂടുതൽ കൂടുതല്‍ മരണം ഒഴിവായി. സ്ഫോടനത്തെ തുടർന്നു സ്റ്റേഡിയത്തിനു സമീപമുള്ളവരെ സുരക്ഷിത സ്‌ഥാനങ്ങളിലേക്കു മാറ്റി. നഗരത്തിലെ പൊതുഗതാഗതം നിർത്തുകയും റോഡുകൾ അടക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :