അധികാരത്തിലെത്തിയാല്‍ ട്രംപ് എന്തു ചെയ്യും; ഐഎസിന് ഞെട്ടലോ ?

അമേരിക്കന്‍ സൈന്യത്തിന് പ്രതാപം നഷ്‌ടമായി; ഐഎസിനോട് ട്രംപിന് ചിലതൊക്കെ പറയാനുണ്ട്

 donald trump , trump speech , philadelphia , ISIS , is , American election , american president , ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐ എസ് , ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഡോണാള്‍ഡ് ട്രംപ് , സൈനിക നീക്കം
ന്യൂയോര്‍ക്ക്| jibin| Last Modified വ്യാഴം, 8 സെപ്‌റ്റംബര്‍ 2016 (08:09 IST)
അധികാരത്തിലെത്തിയാല്‍ 30 ദിവസത്തിനകം ഇസ്‌ലാമിക് സ്‌റ്റേറ്റിനെ (ഐഎസ്) ഇല്ലാതാക്കുമെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ്. ഇതിനായി അമേരിക്കന്‍ സൈന്യത്തെ വിപുലീകരിക്കുകയും കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യും. അമേരിക്കന്‍ സൈന്യം ചുരുങ്ങിപ്പോയതിനാല്‍ നഷ്‌ടമായ പ്രതാപം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തിലെത്തിയാല്‍ സൈനിക മേധാവികളുമായി കൂടിക്കാഴ്‌ച നടത്തി ഐഎസിനെ അമര്‍ച്ച ചെയ്യുന്നതിനായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കും. സൈനില വികസനത്തിന് 5 ലക്ഷത്തോളം ഭടന്മാരുടെ ഗ്രൂപ്പ് അത്യാവശ്യമാണെന്നും ട്രം പ് പറഞ്ഞു.

ഫിലാഡെല്‍‌ഫിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, നവം‌ബര്‍ 8ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും എതിരാളിയുമായ ഹിലാരി ക്ലിന്റന്‍ വ്യക്തമായ ആധിപത്യം നേടിയതായിട്ടാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :