അനുബന്ധ വാര്‍ത്തകള്‍
- India- USA : ഒന്ന് പോടോ, ട്രംപിനെ വക വെയ്ക്കാതെ ഇന്ത്യ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ചു
- ഇസ്രായേല്‍ അതിരുകടന്നതില്‍ ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ അമര്‍ഷം, ഒറ്റപ്പെട്ട് നെതന്യാഹു, ഇസ്രായേലിന്റെ തീരുമാനമെന്ന് കൈകഴുകി ട്രംപ്
- ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100 ശതമാനം തീരുവ ചുമത്തണം, യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്
- ഇസ്രായേലിന്റെ ഖത്തര്‍ ആക്രമണത്തില്‍ ട്രംപിന് അതൃപ്തി, എവിടെപോയാലും ഹമാസിനെ വിടില്ലെന്ന് ഇസ്രായേല്‍
- പുടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ചൈനയ്ക്ക് 100 ശതമാനം വരെ തീരുവ ചുമത്തണമെന്ന് ട്രംപ് ചൊവ്വാഴ്ച യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്
Donald Trump: ഖത്തറിനെ ആക്രമിക്കാന്‍ പോകുന്ന കാര്യം നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് ട്രംപ്; ഇനിയുണ്ടാകില്ലെന്ന് ഉറപ്പ്
ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തെ കുറിച്ച് ട്രംപിനു നേരത്തെ അറിയാമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു
Donald Trump and Netanyahu
Donald Trump: ഹമാസ് നേതാക്കളെ ഉന്നമിട്ട് കഴിഞ്ഞയാഴ്ച ഖത്തറില്‍ നടത്തിയ വ്യോമാക്രമണത്തെ കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ അറിയിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തെ കുറിച്ച് ട്രംപിനു നേരത്തെ അറിയാമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, 'ഇല്ല, ഇല്ല..അവര്‍ എന്നെ അറിയിച്ചിട്ടില്ല' എന്നാണ് ട്രംപ് മറുപടി നല്‍കിയത്.
യുഎസ് പ്രസിഡന്റിനു ആക്രമണത്തെ കുറിച്ച് അറിയാമായിരുന്നെന്ന ആരോപണം ഇസ്രയേലും തള്ളിയിരുന്നു. ദോഹയിലെ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ഓപ്പറേഷന്റെ പൂര്‍ണ ഉത്തരവാദിത്തം തങ്ങള്‍ക്കു മാത്രമാണെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്.
നെതന്യാഹു ഇനി ഖത്തറില്‍ ആക്രമണം നടത്തില്ലെന്നും ട്രംപ് ഉറപ്പ് നല്കി. അതേസമയം, ഹമാസിനെ ലക്ഷ്യമിട്ട് വിദേശത്ത് ഇനിയും ആക്രമണം നടത്തിയേക്കും എന്നാണ് ബെന്യാമിന് നെതന്യാഹുവിന്റെ നിലപാട്. സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്. അതിര്‍ത്തി കടന്നും അത് വിനിയോഗിക്കും. ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കി.