റിയാദ്|
jibin|
Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (13:57 IST)
നിസാര കാരണങ്ങളാല്‍ സൗദിയില്‍ വിവാഹ മോചനങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മറ്റൊരു വിവാഹ മോചനം കൂടി. പെപ്‌സി കുടിക്കരുതെന്ന് ഭര്‍ത്താവ് ആവര്‍ത്തിച്ച് പറഞ്ഞത് അവഗണിച്ച് ഭാര്യ പെപ്‌സി കുടിച്ചതാണ് വിവാഹബന്ധം വേര്‍പെടുത്തുന്നതിന് കാരണമായി തീര്‍ന്നത്.
തന്റെ മുന്നില്‍ വെച്ച് പെപ്‌സി കുടിക്കരുതെന്ന് ഭര്‍ത്താവ് യുവതിയോട് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ആ വാക്ക് അവഗണിച്ച് ഭാര്യ പെപ്‌സി കുടിച്ചതോടെ തന്റെ നാലു കുട്ടികളുടെ അമ്മയാണെന്ന പരിഗണന പോലും നല്‍കാതെ ഭര്‍ത്താവ് അവരെ മൊഴി ചൊല്ലുകയായിരുന്നു. ഭാര്യ വിശ്വാസ വഞ്ചന കാണിച്ചു എന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. വിശ്വാസ വഞ്ചന കാണിക്കുന്ന ഭാര്യയയുടെ കൂടെ ജീവിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ വ്യക്തമാക്കി.
വിവാഹ പന്തലില്‍ പെണ്‍കുട്ടിയുടെ മുഖം കണ്ട ഭര്‍ത്താവ് ആ നിമിഷം മൊഴി ചൊല്ലിയ സംഭവം ഉണ്ടായി. കാരണം യുവാവ് കണ്ട് ഇഷ്‌ടപ്പെട്ട പെണ്‍കുട്ടിയെ അല്ല വീട്ടുകാര്‍ പന്തലില്‍ എത്തിച്ചതെന്ന കാരണത്തിലായിരുന്നു. സൗദിയില്‍ നിസാര കാരണങ്ങളാല്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നുണ്ടെന്ന് സാമൂഹ്യ വിദഗ്‌ദനായ ഡോ അബദുള്‍ റസീസ് അല്‍ സീര്‍ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.