ധാക്ക|
jibin|
Last Modified ചൊവ്വ, 6 മെയ് 2014 (10:50 IST)
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം. മൂവായിരത്തോളം വരുന്ന ജനക്കൂട്ടം വീടുകള്‍ക്കും അമ്പലങ്ങള്‍ക്കും നേരെയാണ് ആക്രമണം അഴിച്ചു വിട്ടത്. ബംഗ്ലാദേശിലെ
കൊമീലിയ ജില്ലയിലാണ് സംഭവം നടന്നത്.
ഇരുപത്തിയെട്ടോളം കുടുംബങ്ങളാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പെട്ടത്. നഗരത്തില്‍ ഫെയ്‌സ്ബുക്കിലൂടെ രണ്ടു യുവാക്കള്‍ മുഹമ്മദ് നബിയെ മോശമാക്കി കാണിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം ഉണ്ടായത്.
ഇതിനെ തുടര്‍ന്ന് ബാഗ് സിതാരാംപൂര്‍ ഗ്രാമത്തിലെ എട്ട് മദരസകളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഹിന്ദുക്കള്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.