ബഗ്ദാദ്|
jibin|
Last Modified വ്യാഴം, 14 സെപ്റ്റംബര്‍ 2017 (21:07 IST)
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിൽ 50 പേര് കൊല്ലപ്പെട്ടു. 80ൽ അധികം പേർക്കു പരുക്കേറ്റു. തെക്കൻ ഇറാഖിലെ റസ്റ്ററന്റിലും പൊലീസ് ചെക്ക് പോയിന്റിലുമാണ് ആക്രമണം.
പരുക്കേറ്റവരിൽ മിക്കവരും ഗുരുതരാവസ്ഥയിലായതിനാൽ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ഇറാഖിലെ പ്രധാന എണ്ണ ഉൽപാദന കേന്ദ്രമായ ദി ഖർ പ്രവിശ്യയിലെ നസിറിയയിൽ പൊലീസ് ചെക്പോയിന്റിനു നേരെയായിരുന്നു ആദ്യ ആക്രമണം.
പിന്നാലെ ചെക്പോയിന്റിനു തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റിനുള്ളിൽ മറ്റൊരു ഭീകഭീകരൻ പൊട്ടിത്തെറിച്ചു. ഈ സ്ഥലങ്ങളിലേക്കു സുരക്ഷാസേനയുടെ ശ്രദ്ധതിരിഞ്ഞ സയമയം നാലു ഭീകരർ ചെക്പോയിന്റിനു നേരെ വെടിയുതിർക്കുകയായിരുന്നു.