ഫൈസറിന്റെ രണ്ടാമത്തെ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് മരണസാധ്യത 78ശതമാനം കുറയുമെന്ന് പുതിയ പഠനം

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (12:42 IST)
രണ്ടാമത്തെ കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവര്‍ക്ക് മരണസാധ്യത 78ശതമാനം കുറയുമെന്ന് പുതിയ പഠനം. ഇസ്രയേലിലെ ഏറ്റവും വലിയ മെഡിക്കല്‍ സംഘമാണ് പഠനം നടത്തിയത്. 40ദിവസം കൊണ്ടാണ് പഠനം നടത്തിയത്. ഫൈസര്‍-ബയോടെക് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ഗുണമുള്ളത്. ഒരു ബൂസ്റ്റര്‍ ഡോസ് എടുത്തവരെ അപേക്ഷിച്ച് 78 ശമതമാനം മരണസാധ്യതയാണ് കുറയുന്നത്. 60നും 100നും ഇടയില്‍ പ്രായമുള്ള അഞ്ചുലക്ഷം പേരിലാണ് പഠനം നടത്തിയത്.

പഠനത്തില്‍ പങ്കെടുത്ത 60 ശതമാനം പേരും രണ്ടുബൂസ്റ്റര്‍ ഡോസുകളും സ്വീകരിച്ചിരുന്നു. മറ്റുള്ളവര്‍ രണ്ടു വാക്‌സിനേഷനുകള്‍ക്ക് ശേഷം ഒരു ബൂസ്റ്റര്‍ ഡോസ് മാത്രമേ സ്വീകരിച്ചിരുന്നുള്ളു. ആദ്യത്തെ ഗ്രൂപ്പില്‍ 92 രണ്ടുപേര്‍ മരിച്ചപ്പോള്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ 232പേരാണ് മരണപ്പെട്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :