തുമ്പി ഏബ്രഹാം|
Last Modified ഞായര്‍, 26 ജനുവരി 2020 (11:39 IST)
ചൈനയിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി തുടരുന്നു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 56 ആയി. 1975 പേർ ചികിത്സയിലാണ്. സ്ഥിതി ആശങ്കാജനകമാണെന്ന് അടിയന്തര പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം പ്രസിഡന്റ് ഷി ചിൻ പിങ് പറഞ്ഞു.
രോഗം തടയാൻ തലസ്ഥാനമായ ബെയ്‌ജിങ്ങിലടക്കം കൂടുതൽ സ്ഥലങ്ങളിൽ ഇന്ന് മുതൽ ഗതാഗത നിയത്രണം ഏർപ്പെടുത്തി. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ വ്യാഴാഴ്‌ച മുതൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
രാജ്യത്തെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു. വൈറസ് ബാധയേറ്റവരെ ചികിത്സിക്കാനായി കൂടുതൽ ആശുപത്രികളും തുടങ്ങി.