ഹെയ്യാങ് ഷിയോ|
VISHNU.NL|
Last Modified ചൊവ്വ, 27 മെയ് 2014 (14:10 IST)
തര്‍ക്കത്തിലിരിക്കുന്ന ചൈന- വിയ്റ്റ്‌നാം സമുദ്രാതിര്‍ത്തിയില്‍ വീണ്ടും പ്രശ്നങ്ങള്‍. സൗത്ത് ചൈന സമുദ്രത്തിലെ തര്‍ക്കമേഖലയില്‍ കടന്ന വിയറ്റ്‌നാം മത്സ്യബന്ധന ബോട്ട് ചൈനീസ് ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് മുങ്ങിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
സംഭവത്തില്‍ ഇരുരാജ്യങ്ങളും അപലപിച്ചു. ചൈനയുടെ 40 ഓളം കപ്പലുകള്‍ വളഞ്ഞുവച്ചതാണ് ബോട്ട് മുങ്ങാനിടയാക്കിയതെന്ന് വിയറ്റനാം ആരോപിച്ചു. എന്നാല്‍ കടന്നുകയറ്റത്തിനു ശ്രമിച്ച ബോട്ട് കപ്പലില്‍ ഇടിച്ചുമുങ്ങുകയായിരുന്നുവെന്നാണ് ചൈനയുടെ മറുപടി.
വര്‍ഷങ്ങളായി ചൈന തങ്ങളുടേതാണ് സമുദ്ര മേഖല എന്ന് പറയുന്ന സ്ഥലത്താണ് അപകടമുണ്ടായിരിക്കുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് വിയറ്റ്നാമില്‍ ചൈനീസ് വിരുദ്ധ പ്രക്ഷോഭം നടന്നതിനെ തുടര്‍ന്ന് നിരവധി ചൈനക്കാര്‍ രാജ്യം വിട്ടിരുന്നു.