അത്രയ്ക്ക് ഭീകരനോ? ട്രംപിനെ ടിവിയിൽ കണ്ട പൂച്ച പേടിച്ചോടി - വീഡിയോ
ട്രംപിനെ കണ്ട പൂച്ച പേടിച്ചോടി
aparna shaji|
Last Modified ശനി, 20 ഓഗസ്റ്റ് 2016 (17:17 IST)
യു എസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. വിവാദ പരാമർശങ്ങൾ ഓരോന്നായി നടത്തുന്ന ട്രംപ് തോൽക്കുമെന്നും എന്നാൽ വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തവെ ട്രംപുമായി ബന്ധപ്പെട്ട് ഒരു പുതിയ സംഭവം നടന്നു.
കാലിഫോർണിയയിലെ പ്ലൂമസ് ലേക്കിലെ ആൻഡ്രൂ ഡോഡ്സണിന്റെ വീട്ടിലാണ് രസകരമായ സംഭവം നടന്നത്. സ്വീകരണമുറിയിലിരുന്ന് ടിവി കാണുകയാണ് വീട്ടുകാർ. താഴെ അവരുടെ വളർത്തു പൂച്ച റോക്സിയും ഉണ്ടായിരുന്നു. പരിപാടി കാണവെ ടിവിയിൽ ട്രംപ് പ്രത്യക്ഷപ്പെട്ടു. ഏതോ ഭീകരനെ കണ്ടപോലെ പൂച്ച പുറകോട്ട് നീങ്ങി. കുറച്ച് നേരം കൂടി ട്രംപിനെ നോക്കി നിന്ന പൂച്ച ജീവനും കൊണ്ട് ഓടുന്നത് വീഡിയോയിൽ കാണാം. ട്രംപിന്റെ പ്രസംഗവും ശബ്ദവും കേട്ടപ്പോള്‍ റോക്‌സി പേടിച്ചുപോയതാകാമെന്ന് ഡോഡ്‌സണ്‍ പറയുന്നു.