ബാഗ്ദാദ്|
VISHNU.NL|
Last Modified ബുധന്‍, 28 മെയ് 2014 (11:28 IST)
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 10 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദിലെ സാദര്‍ പ്രദേശത്തെ പച്ചക്കറി മാര്‍ക്കറ്റിനു സമീപത്താണ് സ്ഫോടനമുണ്ടായത്. മാര്‍ക്കറ്റിലെ നിരവധി കടകള്‍ സ്ഫോടനത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു.
സ്ഫോടനത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
സംഭവത്തിനു പിന്നില്‍ ഇറാഖിലെ അല്‍ഖ്വയിദ വിഭാഗമാണെന്ന് പറയപ്പെടുന്നു. ഇതിനിടെ ഇറാഖിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 9 പേരെ സൈന്യം വെടിവവ്വ്ഹു കൊന്നു എന്ന വാര്‍ത്തയും പൂറത്തു വന്നിട്ടുണ്ട്.
അതേസമയം, സിറിയയില്‍ നിന്നും കടക്കാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടത്. ഇറാല്ഖിലെ അല്‍ഖ്വയിദ വിഭാഗത്തിന്റെ ആവശ്യത്തിനായെത്തിയ ടാങ്കറുകളിലെ ഡ്രൈവര്‍മാരെയാണ് സൈന്യം വധിച്ചതെന്ന് ആഭ്യന്തര വൃത്തങ്ങള്‍ പറയുന്നു.