1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Cannot grant more seats to Western nations

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കാന്‍ കഴിയില്ല; യുഎന്‍ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

India- Russia, Putin,India- Russia Summit,Oil import, US Tarif policy,ഇന്ത്യ- റഷ്യ, പുടിൻ, ഇന്ത്യ- റഷ്യ ഉച്ചകോടി, എണ്ണ ഇറക്കുമതി, താരിഫ് പോളിസി
ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ശനിയാഴ്ച പിന്തുണച്ചു. അതേസമയം, പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരാംഗത്വ സീറ്റുകള്‍ നല്‍കുന്നതിനെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തു.
 
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ സംസാരിക്കവെ ആഗോള ദക്ഷിണ മേഖലയില്‍ നിന്നുള്ള - പ്രത്യേകിച്ച് ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള - പ്രാതിനിധ്യം വിപുലീകരിക്കുന്നതാകണം യുഎന്‍ രക്ഷാസമിതിയിലെ പരിഷ്‌കരണമെന്ന് ലാവ്റോവ് പറഞ്ഞു.
 
'സൈനികവല്‍ക്കരണത്തിന്റെയും പ്രതികാരബുദ്ധിയോടെയുള്ള തിരിച്ചുവരവിന്റെയും പാതയിലുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്ക് - പ്രത്യേകിച്ച് ജര്‍മ്മനിക്കും ജപ്പാനും - അധിക സീറ്റുകള്‍ അനുവദിക്കുന്നത് യുഎന്‍ രക്ഷാസമിതി പരിഷ്‌കരണത്തിന്റെ ഭാഗമാകാന്‍ പാടില്ലെന്ന് ലാവ്റോവ് വ്യക്തമാക്കി.
 
'ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവയുടെ പ്രാതിനിധ്യം വിപുലീകരിക്കുന്നതിനെ ഞങ്ങള്‍ അനുകൂലിക്കുന്നു. സ്ഥിരാംഗത്വത്തിനായുള്ള ബ്രസീലിന്റെയും ഇന്ത്യയുടെയും സ്ഥാനാര്‍ത്ഥിത്വത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിഷ്‌കരണ നടപടികളുടെ ഭാഗമായി ആഫ്രിക്കന്‍ വന്‍കരയുടെ താല്‍പ്പര്യങ്ങളും പരിഗണിക്കപ്പെടണമെന്ന് ലാവ്റോവ് പറഞ്ഞു.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
റൂട്ടുകള്‍ നിര്‍ദ്ദേശിക്കാന്‍ എംഎല്‍എമാര്‍, 30ന് മുന്‍പ് അന്തിമ തീരുമാനം; കൂടുതല്‍ ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി