കാലിഫോര്‍ണിയ വെടിവെപ്പ്: ഭീകരാക്രമണമെന്ന് അന്വേഷണ ഏജന്‍സി

വാഷിംഗ്‌ടണ്‍| JOYS JOY| Last Modified ശനി, 5 ഡിസം‌ബര്‍ 2015 (12:06 IST)
അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കഴിഞ്ഞദിവസം ഉണ്ടായ വെടിവെപ്പ് ഭീകരാക്രമണമെന്ന് അന്വേഷണ ഏജന്‍സി. ഇതു സംബന്ധിച്ച് സൂചനകള്‍ അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു. കാലിഫോര്‍ണിയയില്‍ ദമ്പതികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണം നടത്തിയ ദമ്പതികള്‍ക്ക് വിദേശ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി സൂചനകള്‍ ലഭിച്ചതായി എഫ് ബി ഐ ഡയറക്ടര്‍ ജയിംസ് കമേ പറഞ്ഞു. ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ളതായാണ് സംശയം.

സയിദ് റിസ്വാന്‍ ഫാറൂഖ് (28), ഭാര്യ പാകിസ്ഥാന്‍കാരിയായ തഷ്വീന്‍ മാലിക് (27) എന്നിവരാണ് ആക്രമണം നടത്തിയത്. ഇവര്‍ക്ക് ഐ എസ്‌ ബന്ധമുള്ളതായാണ് നിഗമനമെന്നുംജ് എന്നാല്‍ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :