ഡേവിഡ് കാമറൂണിന് പിന്‍ഗാമിയായി ബ്രിട്ടണില്‍ വനിതാപ്രധാനമന്ത്രി

ഡേവിഡ് കാമറൂണിന് പിന്‍ഗാമിയായി ബ്രിട്ടണില്‍ വനിതാപ്രധാനമന്ത്രി

ലണ്ടന്‍| JOYS JOY| Last Modified വെള്ളി, 8 ജൂലൈ 2016 (08:49 IST)
ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ഒരു വനിതയെത്തുമെന്ന് ഉറപ്പായി. ബ്രക്സിറ്റ് ഫലത്തെ തുടര്‍ന്ന് ഡേവിഡ് കാമറൂണ്‍ രാജിവെച്ച പശ്ചാത്തലത്തിലാണിത്. നിലവില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആഭ്യന്തരസെക്രട്ടറി തെരേസ മെയ്, ഊര്‍ജമന്ത്രി ആന്‍ഡ്രിയ ലീഡ്‌സം എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

1990ല്‍ മാര്‍ഗരറ്റ് താച്ചര്‍ സ്ഥാനമൊഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഒരു വനിതാപ്രധാനമന്ത്രി ബ്രിട്ടണ്‍ ഭരിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കാണുന്നത് തെരേസ മെയിക്കാണ്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളിലെ ടോറി എം പിമാരുടെ വോട്ടെടുപ്പില്‍ തെരേസ മെയിക്ക് 199 വോട്ടുകള്‍ ലഭിച്ചപ്പോള്‍
ലഭിച്ചത് ആന്‍ഡ്രിയ ലീഡ്‌സത്തിന് 84 വോട്ടുകളാണ് ലഭിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :