റുമാനിയ|
Last Modified വ്യാഴം, 29 മെയ് 2014 (14:30 IST)
ഏഴു തവണ സര്‍ജറി നടത്തിയിട്ടും മാറിടത്തിന്റെ ഭംഗി വര്‍ധിച്ചില്ലെന്ന് നടിയുടെ പരാതി. സ്തനങ്ങളുടെ ഭംഗി ഇനിയും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡോക്റ്ററെ ഭീഷണിപ്പെടുത്തി. നാല്‍പ്പതു വയസുകാരി ഭീഷണി തുടര്‍ന്നതോടെ ഡോക്റ്റര്‍ പൊലീസില്‍ പരാതി നല്‍കി.
സ്തന ഭംഗി കൂട്ടാന്‍ എട്ടാമതും ശസ്ത്രക്രിയയ്ക്കായി ഡോക്ടറെ ഭീഷണിപ്പെടുത്തിയ നടി അറസ്റ്റില്‍. റുമാനിയന്‍ നടിയും ടിവി അവതാരകയുമായ ഓന സാവോരനു എന്ന 40 കാരിയാണ് സൗജന്യ മാറിട
ശസ്ത്രക്രിയ ആവശ്യപ്പെട്ടു ഡോക്ടറെ ഭീഷണിപ്പെടുത്തിയത്. ഏഴു ശസ്ത്രക്രിയ നടത്തിയതിന്റെ ചിലവായി 7000 പൗണ്ടും സൗജന്യ ശസ്ത്രക്രിയയും വേണമെന്ന് ആവശ്യപ്പെട്ടാണ് ഡോ മരെക് വാല്‍കു എന്ന പ്ലാസ്റ്റിക് സര്‍ജനെ നടി ഭീഷണിപ്പെടുത്തിയത്.
ഏഴുതവണ നടന്ന മാറിട ശസ്ത്രക്രിയയിലും സാവോരനു തൃപ്തിയുണ്ടായിരുന്നില്ല. ഓരോ തവണ കഴിയുമ്പോഴും അടുത്തതിനായി ഡോക്ടറെ നിര്‍ബന്ധിക്കും. അങ്ങനെ പണം മുടക്കി ഏഴുതവണ ചെയ്തു. എന്നിട്ടും തൃപ്തിയായില്ല. അതോടെ പണം വാങ്ങി ഡോക്ടര്‍ തന്നെ ചതിക്കുകയാണെന്ന് നടി സംശയിക്കാര്‍ തുടങ്ങി.
തുടര്‍ന്ന് എട്ടാമത്തെ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു തരണമെന്നും തനിക്കു ചിലവായ 7000 പൗണ്ട് തിരിച്ചു തരണമെന്നും നടി ആവശ്യപ്പെട്ടു തുടങ്ങിയത്. ഭീഷണി തുടങ്ങിയതോടെ ഡോക്ടര്‍ പൊലീസിനെ വിളിക്കുകയും അവര്‍ നടിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. റു