Last Modified തിങ്കള്‍, 24 ജൂണ്‍ 2019 (18:14 IST)
ജർമൻ ടെന്നിസ് താരമായ ബോറിസ് ബെക്കർ തന്റെ കടങ്ങൾ ഭാഗികമായെങ്കിലും തീർക്കുന്ന,തിനായി. മത്സര വിജയങ്ങൾ സമ്മനിച്ച ട്രോഫികളും മെഡലുകളും ലേലം ചെയ്ത വിൽക്കാനുള്ള തയ്യാറെടുപ്പിലാണ്. വിംബിൾടൺ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സ്വന്തമാക്കി ചാരിത്ര നേട്ടം കുറിച്ച മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരത്തിനാണ് ഇങ്ങനെ ഒരു ദുരവസ്ഥ വന്നിരിക്കുന്നത്.
മെഡലുകൾ ട്രോഫികൾ, കപ്പുകളുടെ റെപ്ലിക്കകൾ, വാച്ചുകൾ അപൂർവ ഫോട്ടോഗ്രാഫുകൾ തുടങ്ങി 82 വസ്ഥുക്കളാണ് ബെക്കർ ലേലത്തിന് വച്ചിരിക്കുന്നത് ചാലഞ്ച് കപ്പ്, വിംബിൾടൺ, റെൻഷോ കപ്പ് എന്നിവയിലെ റെപ്ലിക്ക കപ്പുകളും. വിംബിടണിലെ, ഫൈനലിസ്റ്റ്, മെഡൽ, യു എസ് ഓപ്പണിലെ ടിഫാനി നിർമ്മിച്ച വെള്ളിക്കപ്പ് എന്നിവയും ലേലത്തത്തിവച്ചവയിൽ ഉൾപ്പെടുന്നു.
2017ൽ ബെക്കറിനെ പാപ്പരായി പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ്. കടങ്ങൾ വീട്ടാൻ തനിക്ക് ലഭിച്ച ട്രോഫികളും, മെഡലുകളും വിൽക്കാനുള്ള നീക്കം ആരംഭിച്ചത്. ഇത് വിറ്റ് ലഭിക്കുന്ന തുക ഉപയോഗിച്ച് ബാങ്ക് ലോണുകളുടെ പകുതിപോലും വീട്ടാനാകില്ല എന്നാണ് റിപ്പോർട്ടുകൾ വൈൽസ് ഹാർഡി എന്ന ബ്രിട്ടീഷ് കമ്പനി വഴിയാണ് ലേലം.