ഇന്തോനേഷ്യയില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി; മരിച്ചവരുടെ എണ്ണം 61 ആയി

അഭയാര്‍ഥി ബോട്ട് മുങ്ങി , ഇന്തോനേഷ്യ , ബോട്ട് മുങ്ങി , അപകടം
ക്വലാലംപുര്‍| jibin| Last Modified തിങ്കള്‍, 7 സെപ്‌റ്റംബര്‍ 2015 (16:39 IST)
ഇന്തോനേഷ്യയിലെ സുമാത്ര പ്രവിശ്യയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ടു മുങ്ങി മരിച്ചവരുടെ എണ്ണം 61 ആയി. 37 പുരുഷന്മാരുടെയും 23 സ്ത്രീകളുടെയും ഒരു കുട്ടിയുടെയും മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. 20 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

നിറയെ യാത്രാക്കാരുമായി പോയ ബോട്ട് മോശം കാലവസ്ഥ കാരണം മറിയുകയായിരുന്നു. കൂടുതല്‍ ആളുകള്‍ കയറിയത് അപകടത്തിന് ആഘാതം വര്‍ദ്ധിപ്പിക്കുകയും ചെയ്‌തു. രക്ഷപ്രവര്‍ത്തനം തുടരുകയാണെന്നു സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, സിറിയയില്‍ നിന്നടക്കം യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹം തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :