അനുബന്ധ വാര്‍ത്തകള്‍
- ബില്‍ ഗേറ്റ്സ് വനിതാ ജീവനക്കാരിക്ക് മോശം സന്ദേശങ്ങള്‍ അയച്ചു; പുതിയ വെളിപ്പെടുത്തലുകള്‍!
- വിവാഹമോചനം അംഗീകരിച്ച് കോടതി, ബിൽഗേറ്റ്സും മെലിൻഡയും ഔദ്യോഗികമായി വേർപിരിഞ്ഞു
- പുലര്‍ച്ചെ അഞ്ച് മണിക്ക് മൈക്രോസോഫ്റ്റ് ജീവനക്കാരിയുടെ മടിയില്‍ കിടക്കുകയായിരുന്നു അദ്ദേഹം, സ്ത്രീകളോട് നഗ്നയായി നീന്തല്കുളത്തിലേക്ക് ചാടാന്‍ ആവശ്യപ്പെടും; ബില്‍ ഗേറ്റ്സിനെതിരെ ആരോപണം
- 'മെലിന്‍ഡ ഭാര്യയായിരിക്കെ കമ്പനിയിലെ രണ്ട് സ്ത്രീകളോട് ഡേറ്റിങ്ങിന് അവസരം ചോദിച്ചു'; ബില്‍ ഗേറ്റ്സിനെതിരെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍
- ജീവനക്കാരിയുമായി ബന്ധം,ബില്‍ ഗേറ്റ്സിന്റെ രാജിക്കു പിന്നില്‍ ഈ കാരണമോ ?
മൈക്രോസോഫ്റ്റ് കമ്പനിയില്‍ ജോലിക്കാരിയായി മെലിന്‍ഡ വന്നു; ബില്‍ ഗേറ്റ്സിന് വല്ലാത്തൊരു അടുപ്പം, അത് പ്രണയമായി, വിവാഹമോചനം 27 വര്‍ഷത്തിനു ശേഷം
സിനിമാ കഥ പോലെ സംഭവ ബഹുലമാണ് മൈക്രോസോഫ്റ്റ് കമ്പനി ഉടമ ബില്‍ ഗേറ്റ്സും മെലിന്‍ഡയും തമ്മിലുള്ള പ്രണയം. അപ്രതീക്ഷിതമായാണ് ബില്‍ ഗേറ്റ്സിന്റെ ജീവിതത്തിലേക്ക് മെലിന്‍ഡ കടന്നുവരുന്നത്. പിന്നീട് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുകയും വിവാഹതിരാകുകയും ചെയ്തു. ഒടുവില്‍ 27 വര്‍ഷത്തെ ദാമ്പത്യ ജീവിതം ഇരുവരും വേര്‍പ്പെടുത്തി.
1987 ല്‍ മൈക്രോസോഫ്റ്റ് കമ്പനിയില്‍ ജോലിക്കാരിയായാണ് മെലിന്‍ഡ എത്തുന്നത്. ന്യൂയോര്‍ക്കില്‍ പ്രൊഡക്ട് മാനേജരായാണ് മെലിന്‍ഡ മൈക്രോസോഫ്റ്റില്‍ ജോലിക്ക് പ്രവേശിക്കുന്നത്. മെലിന്‍ഡയോട് ബില്‍ ഗേറ്റ്സിന് വല്ലാത്ത അടുപ്പവും സൗഹൃദവും തോന്നി. ഇരുവരും തമ്മില്‍ പ്രണയത്തിലായി. ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായി. മൂന്ന് മക്കളുണ്ട്.
വിവാഹമോചനം തങ്ങള്‍ ഇരുവരും ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് ബില്‍ ഗേറ്റ്സ് പറഞ്ഞിരുന്നു. ദമ്പതിമാരെന്ന നിലയില്‍ ഇനിയും മുന്നോട്ടുപോകാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും അതിനാല്‍ വേര്‍പിരിയുകയാണെന്നും ഇരുവരും അറിയിച്ചു. വളരെ ആലോചിച്ച ശേഷമാണ് ഇങ്ങനെയൊരു തീരുമാനമെന്നും വ്യക്തമാക്കി.
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് ഇരുവരും കൂടിയാണ് നടത്തുന്നത്. ദാരിദ്ര്യം, രോഗം, അസമത്വം എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഫൗണ്ടേഷനാണിത്. ഈ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം തുടരുമെന്ന് ബില്‍ഗേറ്റ്സ് അറിയിച്ചിരുന്നു.