ഒരു ഭരണാധികാരിയുടെ ഏറ്റവും ധീരമായ നിലപാടായിരുന്നു ആ പദ്ധതി; മോദിയെ വാനോളം പുകഴ്ത്തി ബില്‍ഗേറ്റ്‌സ്

മോദിയെ പ്രശംസിച്ച് ബില്‍ഗേറ്റ്‌സ്

bill gates, narendra modi, swachh bharat mission, നരേന്ദ്രമോദി, ബില്‍ഗേറ്റ്‌സ്, മാലിന്യവിമുക്ത ഭാരതം
ന്യൂഡല്‍ഹി| സജിത്ത്| Last Modified ബുധന്‍, 26 ഏപ്രില്‍ 2017 (19:04 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കന്‍ വ്യവസായിയായ ബില്‍ ഗേറ്റ്സിന്റെ അഭിനന്ദനം. മാലിന്യവിമുക്ത ഭാരതമെന്ന പദ്ധതിയിലൂടെ ഏഴരക്കോടിയോളം ശൗചാലയങ്ങള്‍ നിര്‍മിക്കാനായതും അതിലൂടെ പൊതു സ്ഥലങ്ങളിലെ മലമൂത്രവിസര്‍ജ്ജനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞതും ലോകത്തെതന്നെ
പൊതുആരോഗ്യരംഗത്തെ ഏറ്റവും ധീരമായ നിലപാടാണെന്നാണ് അദ്ദേഹം തന്റെ ബ്ലോഗിലൂടെ പ്രശംസിച്ചത്.

ബ്ലോഗിലെ ചില പ്രസക്തഭാഗങ്ങള്‍:

മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു നരേന്ദ്രമോദിയില്‍ നിന്ന് പൊതു ആരോഗ്യമേഖലയിലെതന്നെ ഏറ്റവും ധീരമായ വാക്കുകള്‍ കേള്‍ക്കാന്‍ തനിക്ക് സാധിച്ചത്. പൊതുജനം തിരഞ്ഞെടുത്ത ഒരു ഭരണാധികാരിയുടെ ഏറ്റവും ധീരമായ നിലപാടായിരുന്നു അതെന്നും ഇന്നും ആ വാക്കുകളുടെ പ്രധാന്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

വളരെ പ്രമുഖനായ ഒരു ദേശീയനേതാവ് ഇത്രയും വൈകാരികമായൊരു വിഷയത്തില്‍, ഇത്രത്തോളം നിഷ്കളങ്കമായി നടത്തിയ പൊതുപ്രഖ്യാപനം മറ്റേതുവ്യക്തിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. തുടര്‍ന്നുള്ള തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഈ പ്രഖ്യാപനത്തെ മോദി പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അന്നത്തെ പ്രസംഗം വന്ന് രണ്ടുമാസത്തിനു ശേഷമാണ് ശുചിത്വ ഭാരതമെന്ന പ്രചാരണം ആരംഭിച്ചത്. 2019-ഓടെ ഇന്ത്യയില്‍ ഏഴരക്കോടിയോളം പൊതു ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ പൊതു ഇടങ്ങളിലെ മലമൂത്രവിസര്‍ജ്ജനം ഇല്ലാതാക്കാന്‍ കഴിയുന്നത് വളരെ വലിയ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :