ഹിലരിക്ക് പരസ്യ പിന്തുണയുമായി ബേണി സാൻഡേഴ്സ്, ബേണിക്കെതിരെ വിമർശനവുമായി ട്രംപ്

യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായ ഹിലരി ക്ലിന്റനെ പിന്തുണയ്ക്കുന്നുവെന്ന് ബേണി സാൻഡേഴ്സ്. തെരഞ്ഞെടുപ്പിൽ ഹിലരിയുടെ മുഖ്യ എതിരാളിയാണ് സാൻഡേഴ്സ്. അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ഹിലരിയാകുമെന്ന് സാൻഡേഴ്സ് പരസ്യ പ്

ന്യൂഹാംഷെയർ| aparna shaji| Last Modified ബുധന്‍, 13 ജൂലൈ 2016 (10:51 IST)
യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയായ ഹിലരി ക്ലിന്റനെ പിന്തുണയ്ക്കുന്നുവെന്ന് ബേണി സാൻഡേഴ്സ്. തെരഞ്ഞെടുപ്പിൽ ഹിലരിയുടെ മുഖ്യ എതിരാളിയാണ് സാൻഡേഴ്സ്. അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ഹിലരിയാകുമെന്ന് സാൻഡേഴ്സ് പരസ്യ പ്രഖ്യാപനവും നടത്തി.

തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടയിലാണ് സാൻഡേഴ്സ് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്. ഹിലരിക്കെതിരെ രൂക്ഷവിമർശനവുമായി സാൻഡേഴ്സ് നേരത്തേ രംഗത്തെത്തിയിരുന്നു. സാൻഡേഴ്സിന്റെ പിന്തുണ ഹിലരിക്ക് ഗുണം ചെയ്യുമെന്നും റിപ്പോർട്ട് ഉണ്ട്.

അതേസമയം, ഹിലരിയെ പിന്തുണച്ച ബേണി സാൻഡേഴ്സിനെതിരെ രൂക്ഷ വിമർശവുമായി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. വക്രബുദ്ധിക്കാരിയായ ഹിലരിക്കുള്ള സാൻഡേഴ്സിന്‍റെ പിന്തുണ വാൾസ്ട്രീറ്റ് പിടിച്ചെടുക്കൽ സമരക്കാർ യു.എസ് ബഹുരാഷ്ട്ര കുത്തക ബാങ്കായ ഗോൾഡ്മാൻ സാചസിനെ പിന്തുണക്കുന്നത് പോലെയെന്ന് ട്രംപ് പരിഹസിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :