ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രിസ്ത്യന്‍ വീടുകള്‍ തീവച്ച് നശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2024 (11:58 IST)
ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ ബംഗ്ലാദേശില്‍ 17 ക്രിസ്ത്യന്‍ വീടുകള്‍ തീവച്ച് നശിപ്പിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോഗ് ഹില്‍ ട്രാക്ക്‌സിലെ ത്രിപുര പാരയിലാണ് സംഭവം. ക്രിസ്മസ് രാത്രി 12:30 യോടെയാണ് വീടുകള്‍ കത്തിച്ചത്. ആളുകള്‍ ഗ്രാമത്തിലെ പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയ സമയത്ത് ആയിരുന്നു അതിക്രമം. പ്രദേശത്തെ 17 വീടുകള്‍ പൂര്‍ണമായും കത്തി നശിക്കുകയും രണ്ടു വീടുകള്‍ ഭാഗികമായി കത്തിനശിക്കുകയും ചെയ്തു. സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പോലീസ് പറയുന്നതനുസരിച്ച് ഒരേ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള ദീര്‍ഘനാളായുള്ള ശത്രുതയാണ് വീട് കത്തിക്കുന്നതിന് കാരണമായതെന്നാണ്. അതേസമയം ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യം എത്രയും വേഗം കണ്ടെത്താന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :