Last Modified ചൊവ്വ, 7 മെയ് 2019 (13:26 IST)
ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനു നേരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആക്രമണം. ആൾബറിയിൽ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയിൽ സംബന്ധിക്കുമ്പോഴായിരുന്നു ആക്രമണം നടന്നത്.
പ്രതിഷേധക്കാരിയായ വനിത പ്രധാനമന്ത്രിയുടെ തലയിൽ മുട്ടകൊണ്ട് ഇടിക്കുകയായിരുന്നു. തലയിൽ മുട്ട ഉടയ്ക്കാനായിരുന്നു പ്രതിഷേധക്കാരിയുടെ പദ്ധതിയെങ്കിലും നടന്നില്ല. തലയിൽ ശക്തിയായി ഇടിച്ചെങ്കിലും മുട്ട പൊട്ടിയില്ല.
പ്രതിഷേധക്കാരിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ആൾബറിയിൽ വനിതാ സമ്മേളനത്തിന് എത്തിയതായിരുന്നു മോറിസൺ.