മെൽബൺ|
സജിത്ത്|
Last Modified ഞായര്‍, 19 മാര്‍ച്ച് 2017 (16:08 IST)
ഓസ്‌ട്രേലിയയില്‍ മലയാളി വൈദികന് കുത്തേറ്റു. പള്ളിയിലെ കുർബാനക്കിടെയാണ് വൈദികനായ ഫാ. ടോമി കളത്തൂർ മാത്യു(48)വിന് കഴുത്തിന് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ വൈദികനെ നോർത്ത് ഫോക്നറിലെ ദ നോർത്തേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവാലയത്തിൽ പ്രാർഥനയ്ക്കായി വിശ്വാസികൾ സമ്മേളിച്ചിരിക്കെയാണ് ആക്രമണം നടന്നത്.
ഞായറാഴ്ച കുർബാനയ്ക്കായി ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് അക്രമി വൈദികനടുത്തേക്ക് എത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ച ശേഷമാണ് വൈദികനെ കുത്തിയതെന്നാണ് ലഭ്യമാകുന്ന വിവരം. അറുപത് വയസിനു മുകളിലുള്ള വ്യക്തിയാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടുകളുണ്ട്.