ബെന്‍ഡ്ഗേറ്റിന് വിശദീകരണവുമായി ആപ്പിള്‍

ന്യൂയോര്‍ക്ക്| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (12:45 IST)
അടുത്തിടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് കാരണമായ ബെന്‍ഡ്ഗേറ്റ് വിവാദത്തിന്
വിശദീകരണവുമായി ആപ്പിള്‍.
നേരത്തെ ആപ്പിളിന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ പോക്കറ്റിലിട്ടാല്‍ വളഞ്ഞു പോകുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു ഈ സാഹചര്യത്തിലാണ് ഔദ്യോഗിക പ്രതികരണവുമായി ആപ്പിള്‍ രംഗത്ത് വന്നിരിക്കുന്നത്.

ആദ്യത്തെ ആറുദിവസത്തിനുള്ളില്‍ ഒമ്പതു പേര്‍ മാത്രമേ ഐഫോണ്‍ 6 പ്ലസ് വളഞ്ഞുവെന്ന പരാതിയുമായി കമ്പനിയെ സമീപിച്ചിട്ടുള്ളൂവെന്ന് ആപ്പിള്‍ വ്യക്തമാക്കി

ഫോണിന്റെ പിന്‍കവര്‍ കരുത്തുള്ള അനോഡൈസ്ഡ് അലൂമിനിയം ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉന്നത നിലവാരമുള്ള സ്റ്റെയിന്‍ലെസ് സ്റ്റീലും ടൈറ്റാനിയവുമാണ് ഉപയോഗിച്ചാണ് ഫോണിന്റെ മറ്റുഭാഗങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്.ഇതുകൂടാതെ ഫോണിന്റെ നിര്‍മ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളിലും പരിശോധനയും നടത്തുന്നുണ്ട്.

ഇത് കൂടാതെ ഫോണുകള്‍ പോക്കറ്റിലിട്ട് ഇരിക്കുമ്പോള്‍ കേടുപാടുകള്‍ സംഭവിക്കുമോ എന്നു പരിശോധിക്കുന്ന 'സിറ്റ് ടെസ്റ്റും 'ടോര്‍ഷന്‍ ടെസ്റ്റും നടത്തി വിജയിച്ചതാണെന്നും ആപ്പിള്‍ അവകാശപ്പെട്ടു.


ഐഫോണ്‍ വളഞ്ഞതായുള്ള സംഭവങ്ങളിലൊന്നും അതിന്റ് ഡിസ്‌പ്ലേക്ക് തകരാര്‍ സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് മറ്റ് പ്രമുഖ കമ്പനികളുടെ മൊബൈല്‍ ഫോണുകള്‍ക്കെതിരേയും സമാനമായ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :