1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. America killed terror

സിറിയയില്‍ ഏഴു അല്‍ഖായ്ദ ഭീകരരെ വധിച്ചതായി അമേരിക്ക

America
സിറിയയില്‍ ഏഴു അല്‍ഖായ്ദ ഭീകരരെ വധിച്ചതായി അമേരിക്ക. വ്യോമാക്രമണത്തിലൂടെയാണ് ഭീകരരെ വധിച്ചത്. അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് വക്താവ് മേജര്‍ ബെത്ത് റിയോര്‍ദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈമാസം 22നായിരുന്നു ആക്രമണം നടത്തിയത്.
 
അമേരിക്കന്‍ പൗരന്മാരെ ഭീതിപ്പെടുത്താനുള്ള അല്‍ഖ്വയ്ദയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയാണെന്നും തങ്ങളുടെ സുഹൃത്തുക്കള്‍ക്കൊപ്പം ഭീകരര്‍ക്കെതിരെയുള്ള ആക്രമണം തുടരുമെന്നും റിയോര്‍ദാന്‍ പറഞ്ഞു.
അടുത്ത ലേഖനം
രാജ്യത്ത് കൊവിഡ് ബാധിതർ 80 ലക്ഷത്തിലേയ്ക്ക്, 24 മണിക്കൂറിനിടെ 43,893 പേർക്ക് രോഗബാധ, 58,439 രോഗമുക്തർ