അമേരിക്കയില്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

ന്യൂയോര്‍ക്ക്| VISHNU N L| Last Modified തിങ്കള്‍, 20 ഏപ്രില്‍ 2015 (13:42 IST)
യു.എസ്സിലെ ടെക്‌സാസില്‍ ഹിന്ദുക്ഷേത്രത്തിന് നേരെ ആക്രമണം. നോര്‍ത്ത് ടെക്‌സാസിലെ ലേക്ക് ഹൈലാന്‍ഡ്‌സിലുള്ള ഹിന്ദുമന്ദിറാണ് അക്രമികള്‍ ലക്ഷ്യംവെച്ചത്.
ക്ഷേത്രത്തിന്റെ ചുമരുകളും വാതിലും സ്പ്രേ പെയിന്റ് ഉപയോഗിച്ച് വൃത്തികേടാക്കുകയായിരുന്നു. വാതിലില്‍ തലകീഴായി കുരിശ് വരച്ച് മുകളില്‍ 666 എന്നെഴുതിയിട്ടുണ്ട്.

ഈ ചിഹ്നം എല്‍സാല്‍വദോറില്‍ നിന്നുള്ള അധോലോകസംഘമായ മാരാ സാല്‍വാട്രൂച്ചയുടേതാണെന്നാണ് ഡാലസ് പോലീസ് പറയുന്നത്. അക്രമികള്‍ ക്ഷേത്രത്തിന്റെ പ്രധാനകവാടവും പുറകിലെ ഷെഡ്ഢും
തകര്‍ത്തിട്ടുണ്ട്. ഡാലസ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ അമേരിക്കയില്‍ നടക്കുന്ന മൂന്നാമത്തെ സമാനമായ സംഭവമാണിത്. ഫെബ്രുവരിയില്‍ വാഷിംഗ്ടണില്‍ രണ്ട് ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി.

സിയാറ്റില്‍ മെട്രോപൊളീറ്റന്‍ മേഖലയിലെ ബോതെല്‍ ക്ഷേത്രത്തിന്റെ ഭിത്തിയില്‍ ഗെറ്റ് ഔട്ട് എന്നെഴുതിവെച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ഒരാഴ്ചയ്ക്ക് ശേഷം കെന്റ് ഹിന്ദു ക്ഷേത്രത്തിന് നേര്‍ക്കും ആക്രമണം ഉണ്ടായി. ക്ഷേത്രത്തിന്റെ ജന്നലുകള്‍ തല്ലിത്തകര്‍ത്ത അക്രമികള്‍ ക്ഷേത്രമതിലില്‍ ചുവരെഴുത്ത് നടത്തി നാശമാക്കുകയും ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :