അമേരിക്കയില്‍ 15.5 മില്യണ്‍ കുട്ടികളെ കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 1 മാര്‍ച്ച് 2023 (10:39 IST)
അമേരിക്കയില്‍ 15.5 മില്യണ്‍ കുട്ടികളെ കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ നാലാഴ്ചകളില്‍ 121000കുട്ടികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആറുമാസമായി ആഴ്ചതോറും അമേരിക്കയില്‍ ശരാശരി 32000 കുട്ടികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.

കുട്ടികളുടെ ആരോഗ്യത്തില്‍ കൊവിഡ് വലിയ ആഘാതങ്ങളാണ് ഏല്‍പ്പിച്ചിട്ടുള്ളത്. കുട്ടികളില്‍ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നുണ്ടോയെന്നത് പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :