പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയില്‍ ഭീകരാക്രമണം: 20 പേര്‍ കൊല്ലപ്പെട്ടു; 15 പേര്‍ക്ക് പരുക്കേറ്റു

ഔഗാദൌഗു| JOYS JOY| Last Modified ശനി, 16 ജനുവരി 2016 (09:48 IST)

FAപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനോ ഫാസോയുടെ തലസ്ഥാന നഗരമായ ഔഗാദൌഗുവിലെ ഹോട്ടലില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. ഹോട്ടലില്‍ നിരവധി പേരെ ഭീകരര്‍ ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രശസ്തമായ സ്‌പ്ലെന്‍ഡിഡ് ഹോട്ടലിനു നേരെയാണ് ഭീകരാക്രമണം നടന്നത്. ഐക്യരാഷ്‌ട്രസഭാ ഉദ്യോഗസ്ഥരും വിദേശികളും താമസിക്കുന്ന ഹോട്ടലാണ് ഇത്. അതേസമയം, ഭീകരര്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.

ഹോട്ടലില്‍ ഭീകരാക്രമണം നടന്നതിനു തൊട്ടു പിന്നാലെ ഹോട്ടലിനു പുറത്ത് വന്‍ കാര്‍ബോംബ്
സ്ഫോടനം നടന്നതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ക്വയ്‌ദ ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തില്‍ ഹോട്ടല്‍ ഭാഗികമായി അഗ്‌നിക്കിരയായി.

രാജ്യത്തെ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് തൊട്ടടുത്താണ് സ്പ്ലെന്‍ഡിഡ് ഹോട്ടല്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :