1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkad local News

ഒറ്റപ്പാലത്ത് ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച 68കാരന് ആറുവര്‍ഷത്തെ തടവ്

Palakkad
ഒറ്റപ്പാലത്ത് ഒന്‍പതുവയസുകാരിയെ പീഡിപ്പിച്ച 68കാരന് ആറുവര്‍ഷത്തെ തടവും അമ്പതിനായിരം രൂപ ശിക്ഷയും വിധിച്ചു. ഒറ്റപ്പാലം കണ്ണമംഗലം സ്വദേശി രാമചന്ദ്രനെയാണ് പട്ടാമ്പി പോക്‌സോ കോടതി ശിക്ഷിച്ചത്. അമ്പതിനായിരം രൂപ പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവ് അനുഭവിക്കേണ്ടിവരും. തുക പെണ്‍കുട്ടിക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. സ്‌കൂളില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സംഭവം നടന്നത്. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 8909 പേര്‍ക്ക്; മരണം 65